o പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി
Latest News


 

പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി

 പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റി 235 കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി.



1970 കളുടെ തുടക്കത്തിൽ പെരിങ്ങാടി മുസ്ലിം ലീഗ് കമ്മിറ്റിയുടെ കീഴിൽ സ്ഥാപിതമായ പെരിങ്ങാടി മുസ്ലിം റിലീഫ് കമ്മിറ്റിയുടെ ഈ വർഷത്തെ റിലീഫ് പ്രവർത്തനത്തിൻ്റെ ഭാഗമായി 235 ൽ പരം കുടുംബങ്ങൾക്ക് റമദാൻ കിറ്റ് വിതരണം നടത്തി. കിഴക്കയിൽ സുലൈമാന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ടി കെ അബ്ദുൽ റഹൂഫ് ഉൽഘാടനം ചെയ്തു. പഴയ കാലത്തെ നാണയത്തുട്ടുകൾ ശേഖരിച്ചുള്ള റിലീഫ് പ്രവർത്തനത്തെ പറ്റി ഉൽഘാടൻ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി. 

ടി ച്ച് അസ്ലം സ്വാഗതവും, സി എച്ച് ഹാരിസ് നന്ദിയും പറഞ്ഞു. 

ചടങ്ങിൽ വയലക്കണ്ടി റസാഖ് ഹാജി, താജു തായക്കണ്ടി, വള്ളിയിൽ നജീബ്, ബഷീർ ഏരത്ത്, കെ കെ ഷുഹൈൽ, വി കെ ഷറഫുദ്ദീൻ, അസ്നിൽ അബ്ദുൽ ഖാദർ, എൻ കെ യൂസഫ്, ടി നിജാസ് തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post