o ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം 2026 കായികമേളയിൽ ഗവൺമെൻ്റ് LP സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
Latest News


 

ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം 2026 കായികമേളയിൽ ഗവൺമെൻ്റ് LP സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

 ഫിറ്റ്നസ് അക്കാദമി മാഹിയുടെ കുട്ടിക്കൂട്ടം 2026 കായികമേളയിൽ ഗവൺമെൻ്റ് LP സ്കൂൾ മൂലക്കടവിന് ഓവറോൾ ചാമ്പ്യൻഷിപ്പ്



ഫിറ്റ്നസ് അക്കാദമി മാഹിയുടെ നേതൃത്വത്തിൽ LKG മുതൽ 5-ാം ക്ലാസ് വരെ പഠിക്കുന്ന ഇരുപത്തിയഞ്ചോളം സർക്കാർ–സ്വകാര്യ വിദ്യാലയങ്ങളിലെ അറുന്നൂറോളം കുട്ടികൾ പങ്കെടുത്ത മാഹി റീജിയണൽ കിഡ്സ് അത്‌ലറ്റിക്സ്   കുട്ടിക്കൂട്ടം 2026 ഫെബ്രുവരി 14-ന് മാഹി ഇൻഡോർ സ്റ്റേഡിയം ഗ്രൗണ്ടിൽ വെച്ച്  സംഘടിപ്പിച്ചു.

ഉദ്ഘാടന ചടങ്ങിൽ FAM ഡയറക്ടർ  പ്രേമൻ കല്ലാട്ട് സ്വാഗതം പറഞ്ഞു. മുൻ ആഭ്യന്തര മന്ത്രി ഇ വത്സരാജ് അധ്യക്ഷനായി. മാഹി മുനിസിപ്പൽ കമ്മീഷണർ  ശ്രീജിത്ത് കായികമേള ഉദ്ഘാടനം ചെയ്തു. പുതുച്ചേരി കിഡ്സ് സംസ്ഥാന താരം നീലിമ സുജിത്ത് പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു. FAM ഡയറക്ടർ  വിനോദ് വളപ്പിൽ നന്ദി രേഖപ്പെടുത്തി.

സമാപന സമ്മേളനത്തിൽ FAM ഡയറക്ടർ നിഖിൽ രവീന്ദ്രൻ സ്വാഗതം പറഞ്ഞു.  പി.സി. ദിവാനന്ദൻ മാഷ് അധ്യക്ഷത വഹിച്ചു. മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാർ ഉദ്ഘാടനം നിർവഹിച്ചു. മുൻ കായികതാരം  ഷുഹൈബ് മാളിയേക്കൽ മുഖ്യാതിഥിയായി പങ്കെടുത്തു. FAM ഡയറക്ടർ വളവിൽ വത്സരാജ് നന്ദി രേഖപ്പെടുത്തി.


വിഭാഗം ചാമ്പ്യന്മാർ:

പ്രി-പ്രൈമറി: ഗവൺമെൻ്റ് LP സ്കൂൾ മൂലക്കടവ്

സബ് ജൂനിയർ LP (1 & 2): ആവില ലോവർ പ്രൈമറി സ്കൂൾ

(3 & 4): സെൻ്റ് തെരസാ ഹൈസ്കൂൾ ചാലക്കര

സീനിയർ LP (5th): ഗവ. LP സ്കൂൾ പാറക്കൽ

ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയ ഗവൺമെൻ്റ് LP സ്കൂൾ മൂലക്കടവ് ഓവറോൾ ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി.

ഡയറക്ടർമാരായ രാജേഷ് ശിവദാസ്, വിനോദ് വളപ്പിൽ, അത്ലറ്റിക് കോച്ച് അർച്ചന ടീച്ചർ, FAM PTA അംഗങ്ങൾ എന്നിവർ കായികമേളയുടെ വിജയത്തിനായി നേതൃത്വം നൽകി.

Post a Comment

Previous Post Next Post