*ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യകുടുംബക്ഷേമ മന്ത്രാലയം നടപ്പിലാക്കുന്ന NQAS (നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ്) പരിശോധന 2026 ജനുവരി 12,13 തീയതികളിൽ നടന്നു*.
പൊതുജനാരോഗ്യ സൗകര്യങ്ങൾ,
രോഗി പരിചരണം, സേവന വ്യവസ്ഥ, അണുബാധ നിയന്ത്രണം, ക്വാളിറ്റി മാനേജ്മെന്റ് എന്നിവയ്ക്ക് മാനദണ്ഡങ്ങൾ നിശ്ചയിച്ചു ഗുണ നിലവാരം ഉറപ്പാക്കുന്ന പരിശോധനയ്ക്ക് ആന്ധ്രയിൽ നിന്നുള്ള ഡോക്ടർ രൂപ്കുമാർ ബോയ, തമിഴ്നാട് സ്വദേശി ഇളംഗോ ടി പി എന്നിവർ അടങ്ങുന്ന ടീം നേതൃത്വം നൽകി.
കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ നീതു എം
മറ്റു ആശുപത്രി ജീവനക്കാർ, ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ എന്നിവർ പരിശോധന ടീമിനെ വരവേറ്റു.
ജില്ലാ ക്വാളിറ്റി ഓഫീസർ ജിനീഷ്, പിണറായി ബ്ലോക്ക് പി ആർ ഒ അഖില എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു.
ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ അനൂപ്,
വൈസ് പ്രസിഡണ്ട് സപ്ന കെ എം, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
കെ ടി കെ പ്രദീപൻ,
ഉൾപ്പെടെയുള്ളവർ സന്നിഹിതരായി.

Post a Comment