o ടി എം സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്
Latest News


 

ടി എം സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്

 ടി എം സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്




മാഹി: മാഹിയെ പ്രതിനിധീകരിച്ച് പുതുച്ചേരിയിൽ വെച്ചു നടന്ന സംസ്ഥാന ശാസ്ത്രമേളയിൽ അധ്യാപകരുടെ ടീച്ചിങ് എയിഡ് മത്സരത്തിൽ

പങ്കെടുത്ത അവറോത്ത് ഗവ. മിഡിൽ സ്കൂൾ ഫൈൻ ആർട്സ് ടീച്ചർ ടി എം സജീവൻ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക്. മാഹി മേഖലാ ശാസ്ത്രമേളയിൽ ഒന്നാം സമ്മാനം ലഭിച്ച സജീവൻ പുതുച്ചേരിയെ പ്രതിനിധീകരിച്ചാണ് സെക്കന്തരാബാദിൽ നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പങ്കെടുക്കുക.

       ഹയർ സെക്കൻഡറി വിഭാഗത്തിൽ സംസ്ഥാന തല മത്സരത്തിൽ നാലാം സമ്മാനം നേടി പ്രത്യേക അംഗീകാരത്തിന് അർഹയായ പളളൂർ വി.എൻ.പുരുഷോത്തമൻ ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ വി.ശിവാനി,

 പള്ളൂർ കസ്തൂർബ ഗാന്ധി ഗവ: ഹൈസ്കൂളിലെ  സാധിക.ജി,ഗവ മിഡൽ സ്കൂൾ മാഹിയിലെ

ശ്രദ്ധ.ആർ, പള്ളൂർ സ്കോളേഴ്സ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ ഋഗ്വേദ് സജീവൻ, ചാലക്കര എക്സൽ പബ്ലിക് സ്കൂളിലെ ശ്രീതിക്.എസ്.സുഷാന്ത്, സൂരജ്.എസ് എന്നിവരും

ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.



Post a Comment

Previous Post Next Post