മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ 'സുരക്ഷാ ദൂതൻ ' ഉദ്ഘാടനം ചെയ്തു.
സുരക്ഷിത് മാർഗ് റോഡ് സുരക്ഷാ കാമ്പയിൻ്റെ ഭാഗമായി പൊതു സമൂഹത്തിലേക്ക് റോഡ് സുരക്ഷാ സന്ദേശം എത്തിക്കുന്നതിന് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന സുരക്ഷാ ദൂതൻ പദ്ധതി തലശ്ശേരി മുബാറക് ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കം കുറിച്ചു. പ്രമുഖ വാഹന വിതരണക്കാർ കുറ്റൂക്കാരൻ ഗ്രൂപ്പ് എസ് സി എം എസ് കോളേജുമായി സഹകരിച്ചാണ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ റോഡ് സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. കാമ്പയിനിൻ്റെ ഭാഗമായി ഇതിനോടകം നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്തിയിട്ടുണ്ട്.
5 മുതൽ 12 വരെ ക്ലാസുകളിലെ രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ പദ്ധതിയുടെ ഭാഗമായി വീടുകളിൽ റോഡ്സുരക്ഷാ ലഘുലേഖ വിതരണം ചെയ്യും.
ഹെഡ്മാസ്റ്റർ കെ പി നിസാർ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷാ ക്ലബ് കൺവീനർ പി കെ അബ്ദുൾ സമദ് , സ്റ്റാഫ് സെക്രട്ടറി വി കെ ബഷീർ, എസ് ആർ ജി കൺവീനർ കെ പി അശ്റഫ് പങ്കെടുത്തു.

Post a Comment