പെരുമുണ്ടേരി ശ്രീനാരായണ മഠം റോഡ് ഉദ്ഘാടനം ചെയ്തു
ന്യൂമാഹി: പെരുമുണ്ടേരി ശ്രീ നാരായണ മഠം കോൺക്രീറ്റ് റോഡ് റിപ്പബ്ലിക്ക് ദിനത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ ഉദ്ഘാടനം ചെയ്ത് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു. യാത്ര ക്ലേശം അനുഭവിക്കുന്ന പെരുമണ്ടേരി നിവാസികൾക്ക് പുതിയ കോൺക്രീറ്റ് റോഡ് അല്പം ആശ്വാസമായി. വാർഡ് മെമ്പർ എ സി രേഷ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, പഞ്ചായത്ത് മെമ്പർമാരായ അസ്ലം ടി എച്ച്, സുനിത പി കെ, പെരുമുണ്ടേരി വികസന സമിതി ചെയർമാൻ എം കെ രജീന്ദ്രൻ, എൻ കെ സജീഷ് തുടങ്ങിയവർ സംസാരിച്ചു. എം കെ സജീന്ദ്രൻ ഷാനി എംപി എം കെ ജയചന്ദ്രൻ, എം കെ പ്രദീപൻ അനീഷ് ബാബു വി കെ, എം കെ പവിത്രൻ എം ഇക്ബാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment