o ആ കാറും ഏഴ് മരണവും: മാഹി മേഖല വിതരണോദ്ഘാടനം നടത്തി
Latest News


 

ആ കാറും ഏഴ് മരണവും: മാഹി മേഖല വിതരണോദ്ഘാടനം നടത്തി

 ആ കാറും ഏഴ് മരണവും: മാഹി മേഖല വിതരണോദ്ഘാടനം നടത്തി



മയ്യഴി: മാധ്യമ പ്രവർത്തകൻ നവാസ് മേത്തർ രചിച്ച് കേരള വിഷൻ പബ്ലിക്കേഷൻസ് പുറത്തിറക്കിയ - ആ കാറും ഏഴ് മരണവും - എന്ന പുസ്തകത്തിന്റെ മാഹി മേഖലയിലെ വിതരണോദ്ഘാടനം മാഹിയിൽ നടന്നു. മാഹിയിലെ നൂറോളം പൊതുസ്ഥാപനങ്ങളിലേക്കുള്ള പുസ്തകവിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം പോണ്ടിച്ചേരി മുൻ മന്ത്രി ഇ. വത്സരാജ്, രമേശ് പറമ്പത്ത് എം.എൽ.എക്ക് പുസ്തകം നൽകി നിർവഹിച്ചു.

എക്സൽ പബ്ലിക് സ്കൂളിലേക്കുള്ള പുസ്തകം സ്കൂൾ മാനേജിംഗ് ട്രസ്റ്റി പി. രവീന്ദ്രൻ, രമേശ് പറമ്പത്ത് എം.എൽ.എയിൽ നിന്നും ഏറ്റുവാങ്ങി. മാഹി പ്രസ്സ് ക്ലബ്ബിലേക്കുള്ള പുസ്തകം കേരള വിഷൻ ന്യൂസ് മാനേജിംഗ് ഡയറക്ടർ പ്രിജേഷ് ആച്ചാണ്ടിയിൽ നിന്നും മാധ്യമ പ്രവർത്തകൻ ജെ.സി. ജയന്ത് മാഹി ഏറ്റുവാങ്ങി. മലബാർ വിഷൻ എം.ഡി പറായി മനോഹരൻ, സി.ഒ.എ മേഖല പ്രസിഡൻ്റ് ഷാജി കോറോത്ത്, കണ്ണൂർ വിഷൻ ഡയറക്ടർ എം. കെ. ഹരികൃഷ്ണൻ, ഗ്രന്ഥകാരൻ നവാസ് മേത്തർ എന്നിവർ പ്രസംഗിച്ചു.

Post a Comment

Previous Post Next Post