ബസ് സമരം : വിദ്യാർത്ഥികൾക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ഡി വൈ എഫ് ഐ
കഴിഞ്ഞ ദിവസം വടകര പുതിയ ബസ്സ് സ്റ്റാന്റ് പരിസരം ബസ് ജീവനക്കാരന് മർദ്ദനമേൽക്കുകയും അതെ തുടർന്ന് പ്രതികളെ പിടിക്കണമെന്ന് ആവശ്യപ്പെട്ട് വടകര റൂട്ടിലെ സ്വകാര്യ ലോക്കൽ ബസ് സർവീസുകൾ നിർത്തി വെക്കുകയും ചെയ്തതിനാൽ
10ാം ക്ലാസ്സിലെ കുട്ടികൾക്ക് പരീക്ഷ നടക്കുന്ന ഘട്ടത്തിൽ, വിദ്യാർത്ഥികൾക്ക് നാദാപുരം റോഡ് മുതൽ കുഞ്ഞിപ്പള്ളി വരെ സൗജന്യ യാത്രാ സൗകര്യം ഏർപ്പെടുത്തി DYFI ചോമ്പാല മേഖല കമ്മിറ്റി.
ബസ് ജീവനക്കാർക്ക് നേരെയുള്ള അക്രമങ്ങളെ അപലപിക്കുകയും അതോടൊപ്പം ചില ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് കാണിക്കുന്ന അവഗണന തീർത്തും ഒഴിവാക്കേണ്ടതാണെന്നും
DYFI ചോമ്പാൽ മേഖലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ ആവശ്യപ്പെട്ടു.

Post a Comment