*ശ്രീ മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ ഉത്സവം ആരംഭിച്ചു.*
പെരിങ്ങാടി മാങ്ങോട്ടും കാവ് ക്ഷേത്രത്തിൽ ഉത്സവം 15 ന് ആരംഭിച്ചു. പതിവ് പൂജകൾക്ക് പുറമെ കാലത്ത് ലളിതാസഹസ്രനാമജപം നടന്നു. വൈകുന്നേരം ദീപാരാധന, ഭജന, തായമ്പക എന്നിവയും ഉണ്ടായി. രാത്രി 8 ന് ആദ്യാത്മികസാംസ്കാരിക സദസ്സ് ക്ഷേത്രശില്പി ശബരിമല മുൻ മേൽശാന്തിയുമായ ബ്രഹ്മശ്രീ കെ ജയരാമൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. അഥിതി താരങ്ങളായി ചലച്ചിത്ര നടൻ സുശീൽ തിരുവങ്ങാട് ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ശിവാനി ബി സഞ്ജീവ് എന്നിവരും ഭക്തിഗാന രചയിതാവായ ശ്രീനിവാസ് ചാത്തോത്ത്, നർത്തകിയും ഭാരത് സേവക് സമാജ് അവാർഡ് ജെതാവുമായ ഷീജ ശിവദാസിനെയും ചടങ്ങിൽ ആദരിച്ചു. സെക്രട്ടറി ഷാജി കൊള്ളുമ്മൽ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഓ വി സുഭാഷ് അധ്യക്ഷത വഹിച്ചു. സി വി രാജൻ പെരിങ്ങാടി, പവിത്രൻ കൂലോത്ത്, പി പ്രദീപൻ, സുധീർ കേളോത്ത്, അനിൽ ബാബു, രമേശൻ തോട്ടോന്റവിട, വൈ. എം സജിത, ശ്രീമണി, അനീഷ്ബാബു, മഹേഷ് പി പി തുടങ്ങിയവർ ആശംസ അർപ്പിച്ചു.
16 നു കലാഭവൻ ജോഷി നയിക്കുന്ന നാടൻപാട്ട് "തെയ്യരതെയ്യം" അരങ്ങേറും.

Post a Comment