റിപ്പബ്ലിക് ദിനം കൊണ്ടാടി
മാഹി: മാഹി പി.കെ. രാമൻ മെമ്മോറിയൽ ഹൈ സ്കൂളിൽ 77 മത് റിപ്പബ്ലിക് ദിനം കൊണ്ടാടി. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി സി.പി. ഭാനുമതി മാനേജർ കെ. അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. റിപ്പബ്ളിക്ക് ദിനത്തിൻ്റെ പ്രാധ്യാന്യത്തെ കുറിച്ച് ഇരുവരും കുട്ടികളോട് സംസാരിച്ചു. വിദ്യാർത്ഥികളായ ഷിറോമ ഷനീഷ്, ഗ്യാൻ സന്തോഷ്, അനിക ദീപക് എന്നിവർ റിപ്പബ്ലിക്ക് ദിന ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും ഉണ്ടായി.

Post a Comment