o അങ്കണവാടിയിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു*
Latest News


 

അങ്കണവാടിയിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു*

 *അങ്കണവാടിയിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു*



അഴിയൂർ: 

അഴിയൂർ ഗ്രാമപഞ്ചായത്തിലെ മാഹി റെയിൽവേ സ്റ്റേഷൻ വാർഡ്–4 ലെ അങ്കണവാടിയിൽ 77-ാം റിപ്പബ്ലിക് ദിനാഘോഷം സമുചിതമായി സംഘടിപ്പിച്ചു.


വാർഡ് മെമ്പർ മഹിജ തോട്ടത്തിൽ ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനം ആലപിക്കുകയും റിപ്പബ്ലിക് ദിന സന്ദേശം നൽകുകയും ചെയ്തു.

പരിപാടിയിൽ അങ്കണവാടി വർക്കർ ശോഭ, ഹെൽപ്പർ ശ്രീജിന, തോട്ടത്തിൽ ശശിധരൻ, ആയാടത്ത് പ്രഭാകരൻ, മിഥുൻലാൽ, സജിത്ത് ചാരങ്കയിൽ, എബി എന്നിവർ പങ്കെടുത്തു.

 അങ്കണവാടി കുട്ടികളും അവരുടെ അമ്മമാരും ചടങ്ങിൽ സന്നിഹിതരായി.


ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഡ്രോയിംഗ് പുസ്തകങ്ങൾ വിതരണം ചെയ്യുകയും മധുരവിതരണവും നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post