മാഹി ശ്രീകൃഷ്ണ ക്ഷേത്രം: ലക്ഷാർച്ചന നാളെ തുടങ്ങും
മയ്യഴി: മാഹി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി ഉത്സവത്തിൻ്റെ ഭാഗമായുള്ള ലക്ഷാർച്ചന 26 നും 27 നും നടക്കും.രാവിലെ എട്ട് മുതൽ വൈകുന്നേരം 6.30 വരെയാണ് ലക്ഷാർച്ചന. ഉച്ചക്ക് അന്നദാനം, രാത്രി ഏഴിന് ചാക്യാർകൂത്ത്, എട്ടിന് നിവേദ്യം വരവ്, തുടർന്ന് നാടകം, 27 ന് ഉച്ചക്ക് അന്നദാനം, 6.30 ന് തായമ്പക, ഓട്ടൻ തുള്ളൽ, നിവേദ്യം വരവ്, ഗാനമേള എന്നിവ നടക്കും. 28 ന് ഉത്സവബലി, അന്നദാനം, നിവേദ്യം വരവ് എന്നിവ നടക്കും. 31ന് ഉത്സവം സമാപിക്കും.

Post a Comment