*റിപ്പബ്ളിക്ക് ദിനാഘോഷം: മാഹിയിൽ റീജിണ്യൽ അഡ്മിനിസ്ട്രേർ ഡി മോഹൻ കുമാർ ദേശീയ പതാക ഉയർത്തി*
മാഹി:മയ്യഴി: മയ്യഴി ഭരണകൂടത്തിൻ്റെ റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി മാഹി കോളേജ് മൈതാനിയിൽ (പ്ലാസ് ദ് ആംസ്) .അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പതാക ഉയർത്തി
തുടർന്ന് അഡ്മിനിസ്ട്രറ്റർ മാഹി പോലീസ്, ആംഡ് പോലീസ് , ഇന്ത്യൻ റിസർവ് ബറ്റാലിയൻ തുടങ്ങിയ സേന വിഭാഗങ്ങളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.
ശേഷം അഡ്മിനിസ്ട്രേറ്റർ സെറിമോണിയൽ പരേഡ് സല്യൂട്ട് സ്വീകരിച്ചു.
ആംഡ് പൊലീസ്, ലോക്കൽ പൊലീസ്, ഐ ആർ ബി എൻ , വിവിധ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ എന്നിവർ പരേഡിൽ അണിനിരന്നു
മാഹി എംഎൽഎ രമേശ് പറമ്പത്ത്, മാഹി പോലീസ് സൂപ്രണ്ട് ഡോ. വിനയ്കുമാർ ഗാഡ്ഗെ ,മുൻ ആഭ്യന്തര മന്ത്രി ഇ.വത്സരാജ്, മുൻ എം.എൽ എ .ഡോ: വി.രാമചന്ദ്രൻ, മുൻസിപ്പൽ കമ്മീഷണർ ശ്രീജിത്ത് എന്നീ വിശിഷ്ട വ്യക്തികൾ സംബന്ധിച്ചു
തുടർന്ന് വിവിധ സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാം അരങ്ങേറി
തുടർന്ന് ടാഗോർ പാർക്കിലെ സ്വാതന്ത്ര്യസമരസേനാനി സ്മൃതി മണ്ഡപത്തിൽ വിശിഷ്ട വ്യക്തികൾ പുഷ്പാർച്ചന നടത്തി




Post a Comment