മരം മുറിച്ചു മാറ്റി
,
ജനങ്ങൾക്ക് പലരീതിയിൽ ഭീഷണിയായ ന്യൂമാഹി പോലീസ് ഔട്ട് പോസ്റ്റിന് സമീപമുള്ള മരം മുറിപ്പിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് , മോട്ടോർ വാഹന തൊഴിലാളി യൂണിയൻ കണ്ണൂർ ജില്ലാ ജോയിന്റ് സെക്രട്ടറി എ കെ സിദ്ദിക്ക്,മയ്യഴിയുടെ ജനകീയ വക്കീൽ അഡ്വ:ടി അശോക് കുമാർ വഴി തലശ്ശേരി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ വർഷങ്ങളായി പല രീതിയിൽ ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്ന ഹൈവേയിലേക്ക് അപകടമായി വളർന്നിരിക്കുന്ന മരം മുറിച്ചു മാറ്റി
കഴിഞ ഞായറാഴ്ച്ചയാണ് മരം മുറിക്കാൻ ആരംഭിച്ചത്
ഈ ഞായറാഴ്ച മരം മുറിച്ചു മാറ്റി.
നിരവധി തവണ മുറിഞ്ഞ് വീണ മരച്ചില്ലകളിൽ തട്ടി പല അപകടങ്ങളു മാഹി പാലത്ത് ഉണ്ടായിട്ടുണ്ട്.ഇപ്പോഴെങ്കിലും മരം മുറിക്കാനായതിലൂടെ പാലത്തിനടുത്ത് ടെമ്പോ സ്റ്റാന്റും വണ്ടി പാർക്കിങ്ങും, അതാത് സ്ഥാനത്ത് നിലനിർത്തുവാനും, ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നടന്നു പോകുവാനും സാധിക്കുന്നതായി സിദ്ദീഖ് പറഞ്ഞു്


Post a Comment