ഇ വി ശ്രീധരൻ അനുസ്മരണം സംഘാടക സമിതിയായി
ചോമ്പാല : പ്രശസ്ത .. കഥാകൃത്തും നോവലിസ്റ്റും പത്രപ്രവർത്തകനുമായ ഇ വി ശ്രീധരന്റെ ഒന്നാം ചരമവാർഷികം എപ്രിൽ രണ്ടിന് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന വള്ളിക്കാട് പടവത്തും താഴെപ്പാലത്ത് നടത്താൻ സംഘാടക സമിതി യോഗം തീരുമാനിച്ചു. കാലത്ത് ഒമ്പതിന് പുഷ്പാർച്ചന തുടർന്ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്യും. അനുസ്മരണം മാധ്യമ പ്രവർത്തകൻ കെപി സദാനന്ദൻ
മുഖ്യപ്രഭാഷണം നിരുപകൻ സജയ് കെവിയും നടത്തും. സംഘാടക സമിതി ചെയർമാൻ ടി കെ വി ജയരാഘവൻ അധ്യക്ഷത വഹിച്ചു. മഹേഷ് മംഗലാട്ട് , വി കെ പ്രഭാകരൻ, എടയത്ത് ശ്രീധരൻ , പ്രദീപ് ചോമ്പാല , സത്യൻ മാടാക്കര , തയ്യുള്ളതിൽ രാജൻ , വിജയൻ മടപ്പള്ളി,കെ പി സുനിൽകുമാർ , എം വി ജയപ്രകാശ്, കെ പി പവിത്രൻ ,വി പി രാഘവൻ ,സി.സി രാജൻ , എം ഹരിദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: ടി കെ വിജയരാഘവൻ (ചെയർ ) പി ബാബുരാജ് (ജന: കൺ). എം കെ സുരേഷ് ബാബു ഖ്രജാ )

Post a Comment