o രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാടിലൂടെ മാഹിക്ക് നഷ്ടമായത് മികച്ച സംഘാടകനെ
Latest News


 

രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാടിലൂടെ മാഹിക്ക് നഷ്ടമായത് മികച്ച സംഘാടകനെ

 രാധാകൃഷ്ണൻ മാസ്റ്ററുടെ വേർപാടിലൂടെ മാഹിക്ക് നഷ്ടമായത് മികച്ച സംഘാടകനെ 



മാഹി : ഞായറാഴ്ച്ച അന്തരിച്ച ചെമ്പ്ര സായൂജ്യത്തിൽ കെ രാധാകൃഷ്ണൻ  മാസ്റ്ററുടെ വേർപാടിലൂടെ മാഹിക്ക് നഷ്ടമായത് മികച്ച സംഘാടകനെ. പുതുച്ചേരി സർക്കാരിൻ്റെ മികച്ച അധ്യാപകന്  ഉള്ള,അവാർഡ് ലഭിച്ച അദ്ദേഹം പള്ളൂർ വി എൻ പുരുഷാത്തവൻ ഗവ ഹയർ സെക്കൻഡറി സ്കൂൾ, മാഹി ജവഹർലാൽ നെഹ്റു ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിരവധി വർഷങ്ങളായി പ്രവർത്തിച്ചിട്ടുണ്ട്. അതിനാൽ തന്നെ രാധാകൃഷ്ണൻ മാസ്റ്റർക്ക് നിരവധി ശിഷ്യ സമ്പത്താണുള്ളത്. മാഹിയിലെ സർവീസ് സംഘടനകളുടെ മുന്നണി പോരാളിയായിരുന്നു. ഗവൺമെൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ്റെ സെക്രട്ടറി പ്രസിഡൻ്റ് എന്നിങ്ങനെ നിരവധി വർഷം നേതൃസ്ഥാനത്ത് ഇരുന്ന അദ്ദേഹം നിരവധി അധ്യാപക സമരത്തിലെ മുന്നണി പോരാളിയായിരുന്നു. മാഹിയിലെ സർക്കാർ ജീവനക്കാരുടെ സംയുക്ത കൂട്ടായ്മയായ കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും പ്രസിഡൻ്റ് ആയിരുന്നു. രാധാകൃഷ്ണൻ മാസ്റ്റർ പ്രസിഡൻ്റ് ആയ സമയത്താണ് സർക്കാർ ഉദ്യോഗസ്ഥരുടെ കലാ വിഭാഗമായ തന്മയ രൂപം കൊള്ളുന്നത്. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ തന്മയ നടത്തിയ കലാപരിപാടികളിൽ എല്ലാം സജീവ സാന്നിധ്യമായിരുന്നു രാധാകൃഷ്ണൻ മാസ്റ്റർ തന്മയുടെ നാടകങ്ങളിലെ അഭിനേതാവും ഗായകനുമായിരുന്നു. വിരമിച്ച ശേഷം സർക്കാർ ജീവനക്കാരുടെ സഹകരണ സംഘത്തിൻ്റെ രൂപീകരണത്തിനും. അതിൻ്റെ  എല്ലാ പരിപാടികൾക്കും സജീവമായിരുന്നു. സർക്കാർ ഉദ്യോഗസ്ഥരുടെ കൂട്ടായ്മയ്ക്ക് പുറമേ മയ്യഴിയിലെ എല്ലാ സാംസ്കാരിക പരിപാടികളിലും നിറസാന്നിധ്യമായിരുന്ന രാധാകൃഷ്ണൻ മാസ്റ്റർ വേർപാട് നികത്താനാവാത്ത വിടവാണ്.


അനുശോചനം: പുതുച്ചേരി സർക്കാരിൻ്റെ മികച്ച അധ്യാപകൻ ഉള്ള അവാർഡ് ലഭിച്ച കെ രാധാകൃഷ്ണൻ മാസ്റ്ററുടെ നിര്യാണത്തിൽ രമേശ് പറമ്പത്ത് എം.എൽ.എ,പുതുച്ചേരി മുൻ ആഭ്യന്തരവകുപ്പ് മന്ത്രി ഇ വത്സരാജ്,  കൗൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ജയിംസ് സി ജോസഫ്, പെൻഷനേഴ്സ് ഓർഗനൈസേഷൻ ചെയർമാൻ കെ ഹരിന്ദ്രൻ, ഗവൺമെൻറ് ടീച്ചേഴ്സ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ടിപി ഷൈജിത്ത്, സെൻട്രൽ ഫെഡറേഷൻ മാഹി യൂണിറ്റ് സെക്രട്ടറി പി കെ രാജേന്ദ്രകുമാർ എന്നിവർ അനുശോചനം രേഖപ്പെടുത്തി

Post a Comment

Previous Post Next Post