*എൻ കെ.പ്രേമൻ 1 -ാം ചരമവാർഷികം ആചരിച്ചു.*
ന്യൂമാഹി: ദീർഘകാലം ന്യൂമാഹി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ടും ന്യൂ മാഹിയിലെ പൗര മുഖ്യനും ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന എൻ.കെ പ്രേമൻ 1 -ാം ചരമദിനം ന്യൂ മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായി കൊണ്ടാടി. രാവിലെ 9 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന നടന്ന അനുസ്മരണ സമ്മേളനം കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ.ശശിധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് കുന്നുമ്മൽ മോഹനൻ, കോടിയേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് അരുൺ സി ജി, മാഹി മേഖല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് പി പി വി വിനോദൻ, മണ്ഡലം പ്രസിഡണ്ട് വി.കെ.അനീഷ് ബാബു, പഞ്ചായത്ത് മെമ്പർമാരായ അസ്ലം ടി.എച്ച്, സുനിത.പി.കെ, എ.സി രേഷ്മ, പി.പി ഹസീന, കോൺഗ്രസ് നേതാവ് എൻ.കെ സജീഷ്, ഒളവിലം മണ്ഡലം പ്രസിഡണ്ട് എം.പി പ്രമോദൻ, ഒ.ഭരതൻ തുടങ്ങിയവർ സംസാരിച്ചു. എം.കെ പവിത്രൻ, ബാബു. സി, ശ്രീജിത്ത് യു.കെ., ചൊക്ലി മണ്ഡലം പ്രസിഡണ്ട് എം ഉദയൻ , സി.ടി.ലിഗേഷ് , ദിവിത പ്രകാശൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment