*പഞ്ചാരിയിൽ കൊട്ടിക്കയറി പെൺപടകൾ*
*മേളപ്പെരുക്കത്തിൽ ലയിച്ച് തീരദേശം*
മാഹി: വളവിൽ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ചെണ്ടമേളം അരങ്ങേറ്റത്തിൽ പുരുഷന്മാർക്കൊപ്പം പഞ്ചാരിയിൽ കൊട്ടിക്കയറി വിസ്മയം തീർത്തിരിക്കുകയാണ് 14 പെൺ വാദ്യകലാകാരികൾ
ക്ഷേത്രനടയ്ക്ക് മുന്നിൽ വെച്ച് നടന്ന അരങ്ങേറ്റത്തിൽ 60 കാരനായ റിട്ടയേർഡ് എസ് ഐ ഗോകുലനും, ഏഴ് വയസുകാരൻ സാത്വിക് സന്ദീപുമടക്കം
സ്ത്രീകളും കുട്ടികളുമടങ്ങിയ ഇരുപത്തിയെട്ട്പേരാണ് കൊമ്പും കുഴലോട് കൂടി ചെണ്ടയിൽ താളവിസ്മയം തീർത്ത് അരങ്ങേറ്റം കുറിച്ചത്.
'ആറ് മാസത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടന്നത്
രാജേഷ് കുരിയാടി സനൂപ് കുരിയാടി എന്നിവർ ചെണ്ടയിലും, ശ്യാംജിത്ത് കുരിയാടി, ജിഷ്ണു കുരിയാടി എന്നിവർ കൊമ്പിലും, അജേഷ് കുരിയാടി, വിചിത്രൻ കുരിയാടി എന്നിവർ കുഴലിലും പരിശീലനം നല്കി.
പ്രജിത്ത് വളവിൽ, അഭിഷേക് വളവിൽ എന്നിവർ ചെണ്ടമേള പരിശീലനത്തിന് സഹായികളായിരുന്നു.
മാഹി പരിസരഭാഗങ്ങളിൽ തീരദേശത്ത് ആദ്യമായാണ് സ്ത്രീകളുടെ ചെണ്ടമേളം അരങ്ങേറ്റം നടത്തുന്നതെന്നും
തികച്ചും സൗജന്യമായാണ് ചെണ്ടമേള പരിശീലനം നല്കുന്നതെന്നും ക്ഷേത്ര പ്രസിഡണ്ട് രഞ്ജിത്ത് പാറമ്മേൽ പറഞ്ഞു

















Post a Comment