ബി.ജെ.പിയുടെ ദുഷ്പ്രചാരണത്തിനെതിരെ പ്രതിഷേധം
മാഹി :എം എൽ എ രമേശ് പറമ്പത്ത് നടത്തിയ വികസന പ്രവർത്തനത്തെ തമസ്ക്കരിച്ച് ബി.ജെ.പി നേതാക്കൾ നടത്തുന്ന തെറ്റായ പ്രവർത്തനത്തിനെതിരെ മാഹി ബ്ബോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രതിഷേധിച്ചു.പള്ളൂർ ഇരട്ടപിലാക്കൂലിൽ സംഘടിപിച്ച ജനകീയ സദസ് കെ. മോഹനന്റെ അധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. കെ. ഹരീന്ദ്രൻ, സത്യൻ കേളോത്ത്, റജിലേഷ്, കെ.പി, പി.പിആശാലത സംസാരിച്ചു.

Post a Comment