o മാഹി ഇലക്ട്രിസിറ്റി മെയ്ന്റനൻസ് ഓഫീസ് ഇരട്ടപ്പിലാക്കൂലിൽ നിന്നും സബ്സ്റ്റേഷനിലേക്ക് മാറ്റുന്നു
Latest News


 

മാഹി ഇലക്ട്രിസിറ്റി മെയ്ന്റനൻസ് ഓഫീസ് ഇരട്ടപ്പിലാക്കൂലിൽ നിന്നും സബ്സ്റ്റേഷനിലേക്ക് മാറ്റുന്നു

 മാഹി ഇലക്ട്രിസിറ്റി മെയ്ന്റനൻസ് ഓഫീസ് ഇരട്ടപ്പിലാക്കൂലിൽ നിന്നും സബ്സ്റ്റേഷനിലേക്ക് മാറ്റുന്നു.



 നിരവധി കെട്ടിടങ്ങൾ സബ്സ്റ്റേഷനിൽ ഒഴിഞ്ഞുകിടന്നിട്ടും സർക്കാരിന് ദുർവ്യയം ഉണ്ടാക്കിക്കൊണ്ട് സൗകര്യങ്ങൾ ഇല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നിരുന്ന പള്ളൂർ ഇലക്ട്രിസിറ്റി ഓഫീസ് പുതുക്കി പണിത സബ്സ്റ്റേഷനിലെ കെട്ടിടത്തിലേക്ക് ഉടൻ പ്രവർത്തനം മാറ്റും.

 ഈസ്റ്റ് പള്ളൂർ ചാലക്കര വെസ്റ്റ് പള്ളൂർ കോവിൽ പ്രദേശങ്ങളിലേക്ക്  ജീവനക്കാർക്ക് സാമഗ്രികളുമായി എത്തിച്ചേരാൻ ഇനി എളുപ്പമാകും.

 മുൻപ് ഭീമമായ വാടക നൽകിവന്ന കെട്ടിടത്തിൽ പണിയായുധങ്ങളോ മറ്റ് സർവീസ് ഉപകരണങ്ങളോ സൂക്ഷിക്കുവാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ജീവനക്കാർ പള്ളൂരിൽ നിന്നും സബ്സ്റ്റേഷനിൽ വന്ന പണിയായുധങ്ങളും സാമഗ്രികളും എടുത്ത് സർവീസ് നടത്താനുള്ള സ്ഥലത്തേക്ക് പോകണമായിരുന്നു.

 ഇനി അത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാനും. അറിയിപ്പ് ലഭിച്ചാൽ ഉടൻ തകരാറുകൾ പരിഹരിക്കുവാനും ജീവനക്കാർക്ക് സാധിക്കും.

 ഭാരതീയ ജനതാ പാർട്ടി നേതാക്കൾ പുതുച്ചേരി ഗവർണർക്ക് ഇതുമായി ബന്ധപ്പെട്ട് നിവേദനം നല്കിയിരുന്നു

Post a Comment

Previous Post Next Post