പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു
ന്യൂമാഹി : പ്രമുഖ പരിസ്ഥിതി ശാസത്രജ്ഞൻ പ്രൊഫ. മാധവ് ഗാഡ്ഗിലിൻ്റെ നിര്യാണത്തിൽ ന്യൂമാഹി സഹൃദയ സാംസ്കാരിക വേദി അനുശോചിച്ചു. പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായുള്ള ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് അവഗണിച്ചതാണ് ചൂരൽമലയും പുതുമലയും മുണ്ടക്കൈയും ഉൾപ്പെടെയുള്ള പ്രകൃതിദുരന്തങ്ങൾക്ക് കാരണമായതെന്ന് യോഗം കുറ്റപ്പെടുത്തി.
ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഗാഡ്ഗിലിനെയും റിപ്പോർട്ടിനെയും തള്ളിപ്പറയുകയും അധിക്ഷേപിക്കുകയും ചെയ്തത് മഹാപാതകമാണ്. പ്രകൃതി വിഭവങ്ങൾ അളവില്ലാതെ ഉപയോഗിക്കുന്ന സമ്പന്ന വിഭാഗങ്ങൾക്കല്ല മറിച്ച് പാവപ്പെട്ട മനുഷ്യർക്കാണ് അതിൻ്റെ നാശത്തിൻ്റെ വില കൊടുക്കേണ്ടി വരുന്നതെന്നാണ് ഗാഡ്ഗിൽ ഗവേഷണങ്ങളിലൂടെ തുറന്നു കാണിച്ചതെന്ന് യോഗം ചൂണ്ടിക്കാട്ടി.
രക്ഷാധികാരി സി.വി.രാജൻ പെരിങ്ങാടി അധ്യക്ഷത വഹിച്ചു.
പ്രസിഡൻ്റ് പി.കെ.വി സാലിഹ്, സെക്രട്ടറി എം.എ.കൃഷ്ണൻ, സി.കെ.രാജലക്ഷ്മി, ഷാജി കൊള്ളുമ്മൽ, എൻ.കെ. സജീഷ് പി.കെ.സതീഷ് കുമാർ, എൻ.വി. അജയകുമാർ, ഒ.വി.സുഭാഷ്, സോമൻ മാഹി, കെ.വി.ദിവിത എന്നിവർ പ്രസംഗിച്ചു.

Post a Comment