പലിശ നാണുവേട്ടൻ്റെ പലചരക്ക് കട ഇനി ഓർമ്മ. വിട വാങ്ങിയത് 70 വർഷം കട നടത്തിയ വ്യാപാരി
മാഹി: ഇന്നലെ അന്തരിച്ച പന്തക്കൽ ഇടയിൽ പീടിക - പള്ളുർ റോഡിലെ സി.എം.സ്റ്റോർസ് പലചരക്ക് കട ഉടമ ദേവീ മന്ദിറിൽ സി.എം.നാണു - പലിശ നാണുവേട്ടൻ ഇനി ഓർമ്മ - 83 കാരനായ നാണു സുപരിചിതർക്ക് പലിശ നാണു വേട്ടനാണ്.സി.എം.സ്റ്റോർ എന്നാണ് കടയുടെ പേരെങ്കിലും പലിശപ്പീടിക എന്ന് പറഞ്ഞാൽ കുട്ടികൾക്ക് പോലും മനസ്സിലാകും - മൂക്കിന് താഴത്തോട്ട് കണ്ണട ധരിക്കുന്ന നാണുവേട്ടൻ കണ്ണട ഉയർത്തുക ഉപഭോക്താക്കളോട് സംസാരിക്കാൻ മാത്രം
അച്ഛൻ ചിറ്റുള്ളി ചാത്തു നടത്തുന്ന പലചരക്ക് കടയിൽ തൻ്റെ 12-ാം വയസ്സിൽ കച്ചവടത്തിൻ്റെ ആദ്യാക്ഷരം പഠിച്ചു തുടങ്ങിയിരുന്നു - കടയിൽ ആ നിൽപ്പ് 80 വയസ്സ് വരെ തുടർന്നു. മൂന്ന് വർഷത്തോളമായി കട അടഞ്ഞു കിടപ്പാണ് - കടയും, വീടും അടുത്താണെങ്കിലും കട റോഡിൻ്റെ മറുഭാഗത്താണ്. വാഹന തിരക്കുള്ള റോഡ് മുറിച്ച് കടക്കുന്നതിൽ വീട്ടുകാർക്ക് അസ്വസ്ഥതയുണ്ടായിരുന്നു.അതോടെ മുന്ന് വർഷമായി കട അടഞ്ഞ് കിടപ്പാണ്. പലിശ പ്പീടിക പണ്ട് മുതലെ വ്യത്യസ്തമാണ്. അർധരാത്രി പിന്നിട്ട് ഒരു മണിയാവും കടയുടെ നിരയിടാൻ. അക്കാലത്ത് 10 മണിയാവുമ്പോൾ വ്യാപാരികൾ കടയടച്ച് വീട്ടിലെത്തും - പലിശപ്പീടിക വൈകിയും പ്രവർത്തിക്കുന്നതിനാൽ കല്യാണ വീടുകളിൽ തലേ ദിവസത്തെ പരിപാടികളിൽ ഭക്ഷണം തീരുന്ന ഘട്ടം വന്നാൽ വിദൂര സ്ഥലങ്ങളിൽ നിന്നു പോലും ആൾക്കാർ ആശ്രയിക്കുന്നത് പലിശപ്പീടികയെയാണ്.
രാത്രി കാലങ്ങളിൽ 10ന് ശേഷം നല്ല തിരക്കായിരിക്കും. 20 വർഷം മുൻപ് പീടികയുടെ മുകളിലത്തെ നിലയിൽ അഗ്നിബാധയുണ്ടായെങ്കിലും നാണുവിൻ്റെ പീടികയിലേക്ക് അഗ്നി പടരും മുമ്പെ തീ അണച്ചിരുന്നു.കാലം മാറിയതോടെ പലിശ പ്പീടികയ്ക്കും മാറ്റം വന്നു. നിര മാറ്റി ഷട്ടറാക്കി.പ്രായം മുന്നോട്ട് നീങ്ങിയതോടെ കൂട്ടത്തോടെ സാധനം ' വാങ്ങാൻ എത്തുന്നവരെ നിയന്ത്രിക്കാനും പാടായി. കട അൽപ്പം നേരത്തെ അടച്ചു തുടങ്ങി - പിന്നെ മൂന്ന് വർഷമായി കട അടഞ്ഞുതന്നെ കിടന്നു.- പലിശ പ്പീടിക ഓർമ്മയുമായി
photo: നാണുവേട്ടൻ തൻ്റെ കടയിൽ സാധനങ്ങൾ പൊതിഞ്ഞു നൽകുന്ന തിരക്കിൽ (ഫയൽ/

Post a Comment