*കെ.രാധാകൃഷണൻ മാസ്റ്ററുടെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ചു*
പ്രിയദർശിനി യുവകേന്ദ്ര സംഘടിപ്പിച്ച മയ്യഴി മേളം സ്ക്കൂൾ കലോത്സവത്തിൻ്റെ തുടക്കം മുതൽ മയ്യഴി മേളം സീസൺ 6 വരെ സജീവ സാനിദ്ധ്യമായിരുന്ന കെ.രാധാകൃഷ്ണൻ മാസ്റ്ററുടെ ആകസ്മികമായ നിര്യാണത്തിൽ പ്രിയദർശിനി യുവകേന്ദ്രയുടെ പ്രവർത്തക സമിതിയോഗം അനുശോചിച്ചു. സത്യൻ കേളോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.വി.ഹരീന്ദ്രൻ, ഉത്തമൻ തിട്ടയിൽ, അലി അക്ബർ ഹാഷിം, രാജൻ കെ പള്ളൂർ, എം.എ.കൃഷണൻ, പി.കെ.ശ്രീധരൻ മാസ്റ്റർ സംസാരിച്ചു.

Post a Comment