*മഹാത്മാജിയുടെ മാഹി സന്ദർശനത്തിന്റെ 92-ാം വാർഷികവും*
*കെ. പി. എ. റഹീം മാസ്റ്ററുടെ 7-ാം ചരമ വാർഷികവും ആചരിച്ചു*
മാഹി:
മഹാത്മാ ഗാന്ധി മാഹി സന്ദർശിച്ച ചരിത്രനിമിഷത്തിന്റെ 92-ാം വാർഷികവും പ്രമുഖ ഗാന്ധിയനും സാമൂഹ്യ പ്രവർത്തകനുമായ കെ. പി. എ. റഹീം മാസ്റ്ററുടെ 7-ാം ചരമ വാർഷികവും കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷന്റെയും കെ. പി. എ. റഹീം മാസ്റ്റർ സ്മൃതി വേദിയുടെയും നേതൃത്വത്തിൽ ആചരിച്ചു.
മാഹി പുത്തലം ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം രമേശ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പോണ്ടിച്ചേരി സ്റ്റേറ്റ് പെൻഷനേഴ്‌സ് ഓർഗനൈസേഷൻ പ്രസിഡന്റും മാഹി പെൻഷണേഴ്‌സ് വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റും നിലവിലെ ഡയറക്ടറുമായ കെ. രാധാകൃഷ്ണൻ മാസ്റ്ററുടെ അകാല നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
സി. വി. രാജൻ മാസ്റ്റർ പെരിങ്ങാടി അധ്യക്ഷത വഹിച്ചു. കൌൺസിൽ ഓഫ് സർവീസ് ഓർഗനൈസേഷൻ ചെയർമാൻ കെ. ഹരീന്ദ്രൻ സ്വാഗതം പറഞ്ഞു.
സി. വി. കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അഡ്വ. പി. കെ. രവീന്ദ്രൻ, ഐ. അരവിന്ദൻ, ഒട്ടാണി നാണു മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ. പ്രശോബ് നന്ദി പറഞ്ഞു.
കെ. എം. പവിത്രൻ, പി. കെ. രാജേന്ദ്രകുമാർ, കെ. രവീന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment