മാഹിയിൽ മലിന ജല ശുദ്ധീകരണ പ്ലാൻ്റ്* സ്ഥാപിക്കുന്നതിനെതിരെ
അഴിയൂരിൽ നിവേദനം നൽകി
പൂഴിത്തല
ജനവാസ കേന്ദ്രത്തിൽ *മലിന ജല ശുദ്ധീകരണ പ്ലാൻ്റ്* സ്ഥാപിക്കുന്നതിനെതിരെ പൂഴിത്തലയിലെ പ്രദേശ വാസികൾ അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ലീലക്ക് നിവേദനം നൽകി
ജനങ്ങൾ തിങ്ങി താമസിക്കുന്നതും
പ്രായം ചെന്നവരും വിദ്യാർത്ഥികളും മറ്റു നൂറുക്കണക്കിനാളുകൾ ബസ് കാത്തു നിൽക്കുന്നതുമായ നാഷണൽ ഹൈവേയോട് തൊട്ടുകിടക്കുന്ന പൂഴിത്തല ജനവാസ സ്ഥലത്താണ് പ്രസ്തുത മാഹിയിലെ മലിന ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കുന്നതായി അറിയാൻ സാധിച്ചത്.
ഇത് ഭാവിയിൽ വളരെ ഗുരുതരമായ പ്രയാസങ്ങൾ ഇടയാകുന്നതും മാരക രോഗങ്ങൾക്ക് കാരണമാകുന്നതുമാണ് പ്രസ്തുത മലിന ജല ശുദ്ധീകരണ പ്ലാന്റ് പൂഴിത്തല ജനവാസ കേന്ദ്രത്തിൽ സ്ഥാപിക്കുന്നത് ഒഴിവാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിലൂടെ അറിയിച്ചു
വാർഡ് മെമ്പർ സാജിദ് നെല്ലോളിയുടെ നേതൃത്വത്തിൽ ടിജി കരീം,മഹറൂഫ് ടിസി ,തൻസീർ സിപി ,നിസാം സിപി ,ഷംസുദ്ദീൻ സിപി , ഉനൈസ് സിപി
സി.പി സമീർ എന്നിവർ പങ്കെടുത്തു….

Post a Comment