കേബിൾ ടിവി ഓപ്പറേറ്റേർസ് അസോസിയേഷൻ മാഹി മേഖലാ സമ്മേളനം
മയ്യഴി: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ മാഹി മേഖല സമ്മേളനം മാഹിയിൽ നടന്നു. സി.ഒ.എ. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം എം. മന്‍സൂര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ഇ.എന്‍. പ്രദീപ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.
മാഹി തീര്‍ഥ ഇന്റര്‍നാഷണലില്‍ നടന്ന പരിപാടിയിൽ ഇ.എന്‍. പ്രദീപ് അധ്യക്ഷത വഹിച്ചു. മേഖല വൈസ് പ്രസിഡന്റ് കെ.സനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മേഖല സെക്രട്ടറി കെ. രഞ്ജിത്ത് മേഖല റിപ്പോര്‍ട്ടും മേഖല ട്രഷറര്‍ കെ.പി. ഷാജി സാമ്പത്തിക റിപ്പോര്‍ട്ടും എം. മധൂപ് ഓഡിറ്റ് റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി എം.ആര്‍ രജീഷ് ജില്ലാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെസിസിഎല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ മംഗലത്ത്, ജില്ലാ പ്രസിഡന്റ് പി. ശശികുമാര്‍, സിഒഎ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.ജയകൃഷ്ണന്‍, എന്‍.കെ. ദിനേശന്‍, കെ. സജീവ് കുമാര്‍, സിഒഎ ജില്ലാ ട്രഷറര്‍ എ.വി. ശശികുമാര്‍, സിഒഎ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡൻ്റുമാരായ പി.കെ. ദേവാനന്ദ്, സി. സുരേന്ദ്രന്‍,
പിഡിഐസി കണ്ണൂര്‍വിഷന്‍ എം.ഡി എം. വിനീഷ് കുമാര്‍, കെടിഎസ് എം.ഡി കെ.വി. വിനയകുമാര്‍, പാനൂര്‍ മയ്യഴി അസോസിയേറ്റ്‌സ് എം.ഡി. വി.കെ. ദിനേശന്‍
തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment