*പോലീസ് കോൺസ്റ്റബിൾ നിയമനം: എഴുത്തുപരീക്ഷ ഫെബ്രുവരി 8ന്*
പുതുച്ചേരി: പുതുച്ചേരി പോലീസ് ഡിപ്പാർട്മെന്റിലെ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള നിയമനത്തിനായുള്ള എഴുത്ത് മത്സര പരീക്ഷ 2026 ഫെബ്രുവരി 8 (ഞായർ) തീയതി പുതുച്ചേരിയിലെ 5 പരീക്ഷാ കേന്ദ്രങ്ങളിൽ വെച്ച് നടത്തുമെന്ന് അധികൃതർ അറിയിച്ചു.
പരീക്ഷയ്ക്കുള്ള ഹാൾ ടിക്കറ്റ് 2026 ജനുവരി 29 മുതൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ
👉 https://recruitment.py.gov.in
എന്ന വിലാസത്തിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
പരീക്ഷയുമായി ബന്ധപ്പെട്ട വ്യക്തീകരണങ്ങൾക്കോ സഹായത്തിനോ, ഉദ്യോഗാർത്ഥികൾക്ക് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ
📞 0413-2233338
എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.

Post a Comment