ഭാരവാഹികളെ തെരെഞ്ഞെടുത്തു.
മാഹി: ടെക്നിക്കൽ സർട്ടിഫിക്കറ്റ് ഹോൾഡേഴ്സ് (ഐ.ടി.ഐ) വെൽഫെയർ യൂണിയൻ മാഹി 2026-27 വർഷത്തെ ഭാരവാഹികളായി പ്രസിഡണ്ട്: പി.കെ.ദീപേഷ്, സെക്രട്ടറി:ഷിജിത്ത്.എം, വൈസ് പ്രസിഡണ്ട്: നിജില്‍.വി.പി, ജോയിൻ സെക്രട്ടറി: റിജിൻ.കെ, ട്രഷറർ: സുനിൽകുമാർ.കെ, എക്സിക്യൂട്ടീവ് മെമ്പർമാരായി മനോജ്.കെ.പി, ഗിരീഷ്.വി.പി, പ്രമോദ്.പി.എം, ജി.പി.പ്രകാശൻ, നിഷാന്ത്.വി, അശ്വിൻ രാജ്.ഇ, മിഥുൻ.എം എന്നിവരെ തെരെഞ്ഞെടുത്തു. പള്ളൂർ അറവിലകത്ത് പാലം എക്സ് സർവ്വീസ്മെൻ ഹാളിൽ വെച്ച് നടന്ന യോഗം എഫ്.എസ്.എ മുൻ പ്രസിഡണ്ട് സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ. രാജേഷ്, മനോജ് കുഞ്ഞിപ്പുര, ഗിരീഷ് എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. വർഷങ്ങളായി മുടങ്ങിക്കിടന്ന മെഡിക്കൽ അലവൻസ് ലഭ്യമാക്കുക, ഉദ്യോഗക്കയറ്റം നടപ്പിലാക്കുക, മാഹിക്കും പള്ളൂരിനും ഓരോ ഇലക്ട്രിക്ക് ടൂ വീലർ വീതം അനുവദിക്കുക, സ്ഥലപരിമിതിയിൽ ബുദ്ധിമുട്ടുന്ന പള്ളൂർ ഓഫീസ് സബ്സ്റ്റേഷൻ കോമ്പൗണ്ടിലെ നവീകരിച്ച കെട്ടിടത്തിലേക്ക് മാറ്റുക തുടങ്ങിയ ആവശ്യങ്ങൾ യോഗം പുതുച്ചേരി സർക്കാരിനോട് ആവശ്യപ്പെട്ടു.

Post a Comment