*മാഹി ഫുട്ബോൾ ടൂർണമെന്റ്: ഫിക്സ്ചർ പ്രകാശനം ചെയ്തു*
മാഹി: മാഹി സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന 42-ാമത് അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ഫ്ലഡ്‌ലൈറ്റ് ടൂർണമെന്റിന്റെ ഫിക്സ്ചർ പ്രകാശനം മാഹി മുൻസിപ്പൽ കമ്മീഷണർ കെ.പി. ശ്രീജിത്ത് നിർവഹിച്ചു.
യുവതലമുറയെ നല്ല ദിശയിലേക്ക് നയിക്കുന്നതിൽ കായികമേഖലയുടെ പങ്ക് നിർണായകമാണെന്നും ഇത്തരം ടൂർണമെന്റുകൾ അതിന് വഴികാട്ടിയായി മാറണമെന്നും സമീർ ബോണന്റവിടയ്ക്ക് ഫിക്സ്ചർ കൈമാറിക്കൊണ്ട് കെ.പി. ശ്രീജിത്ത് പറഞ്ഞു.
ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ അനിൽ വിലങ്ങിൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ.സി. നിഖിലേഷ്, ജോതിഷ് പത്മനാഭൻ, അടിയേരി ജയരാജൻ, കെ.എം. ബാലൻ എന്നിവർ സംസാരിച്ചു.
ഫെബ്രുവരി 1 മുതൽ 16 വരെ മാഹിയിൽ ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിൽ ടൂർണമെന്റ് നടക്കും.

Post a Comment