നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനത്തിൽ സെമിനാറും ക്വിസ് മത്സരവും നടത്തി.
ചാലക്കര രാജീവ് ജിയൂത്ത് സെൻ്റെറിൻ്റെയും മാഹി മൈഭാരതിൻ്റെയും സംയുക്താഭിമുഖ്യത്തിൽ നേതാജി സുഭാഷ് ചന്ദ്രബോസിൻ്റെ ജന്മദിനത്തിൽ സെമിനാറും ക്വിസ് മത്സരവും നടത്തി. ചാലക്കര ഉസ്മാൻ ഗവ.ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ യൂത്ത് സെൻ്റെർ പ്രസിഡണ്ട് സുനിൽ കേളോത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. ആനന്ദ് കുമാർ പറമ്പത്ത് സെമിനാറും, ക്വിസ് മത്സരവും സമ്മാന വിതരണവും നടത്തി സായന്ത്.കെ, ശ്വേത.കെ.വി എന്നിവർ സംസാരിച്ചു

Post a Comment