*മാഹി മൈതാനത്തിന്റെ വടക്ക് ഭാഗത്ത് ഉടൻ മതിൽ കെട്ടണം.*
*മാഹി മൈതാനത്തിന്റെ ചുറ്റും മതിൽ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ടെങ്കിലും വടക്ക് ഭാഗത്ത് ഒരു ഭാഗം മതിൽ കെട്ടിയിട്ടില്ല .ആയതിനാൽ തെരുവു നായ്ക്കൾ മൈതാനത്ത് പ്രവേശിക്കുകയും കളിക്കുന്ന കുട്ടികളടക്കമുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നുണ്ട്.*
*തെരുവുനായ പ്രശ്നത്തിൽ ഈയിടെ വന്ന സുപ്രീം കോടതി വിധി പ്രകാരം സ്റ്റേഡിയങ്ങൾ തെരുവുനായകൾ കയറുന്നത് തടയുവാൻ വേണ്ടി മതിലുകളും ഗേറ്റുകളും വെക്കണമെന്നും, മൈതാനം നിരീക്ഷിക്കണമെന്നും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും മാഹിയിൽ അത് നടപ്പിലാക്കിയിട്ടില്ല. പ്രസ്തുത വിധി ഉടനെ നടപ്പിലാക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് മാഹി മുൻസിപ്പാലിറ്റിക്കും എം ജി ജി എ കോളേജിനും അഡ്വ:ടി അശോക് കുമാർ നോട്ടീസയച്ചു.*

Post a Comment