*പുന്നോൽ മാപ്പിള LP സ്കൂൾ*
ലോക അറബി ഭാഷാ ദിനം: അറബിക് എക്സ്പോ '
ലോക അറബി ഭാഷാ ദിനാഘോഷത്തോടനുബന്ധിച്ച് തലശ്ശേരി സൗത്ത് ഉപജില്ലയിലെ പുന്നോൽ മാപ്പിള L P സ്കൂളിൽ അറബിക് എക്സ്പോ സംഘടിപ്പിച്ചു. KATF തലശ്ശേരി സൗത്ത് ഉപജില്ലാ സെക്രട്ടരി TP ഹബീബ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. എക്സ്പോ, വ്യത്യസ്തമായ ഉല്പന്നങ്ങളാൽ സമ്പന്നമാണെന്നും ഗംഭീരമായ ഒരു മാതൃകാ പ്രവർത്തനമാണെന്നും ഉദ്ഘാടന ഭാഷണത്തിൽ അദ്ദേഹം പ്രസ്താവിച്ചു. വിദ്യാലയത്തിലെ അധ്യാപക- വിദ്യാർഥി കൂട്ടായ്മ ഇതിൽ പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ്പി കെ ബിന്ദു അധ്യക്ഷത വഹിച്ചു. KATF തലശ്ശേരി സൗത്ത് അലിഫ് ക്ലബ്ബ് കൺവീനർ പി. റിയാസ് മാസ്റ്റർ, സ്കൂൾ SRG കൺവീനർ എ.പി ലത ടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു. അറബിക് അധ്യാപിക മുനീറ എം .കെ . നന്ദി പ്രകാശിപ്പിച്ചു.

Post a Comment