നവോദയൻ ഫുട്ബോൾ സൗഹൃദ കൂട്ടായ്മ വാർഷിക ഒത്തുചേരലും സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു .
മാഹി. മാഹി ഇൻഡോർ സ്റ്റേഡിയം കോംബൗണ്ടിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഫുട്ബോൾ ഗ്രൗണ്ടിൽ നവോദയൻ ഫുട്ബോൾ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു .
ഫുട്ബോൾ മത്സരം ശ്രീ.മനോജ് കുമാർ (എസ്.ഐ വടകര പോലീസ് സ്റ്റേഷൻ), പി. ആർ സലീം (ചീഫ് കോച്ച് സുധാകരൻ മാസ്റ്റർ മെമ്മോറിയൽ ഫുട്ബോൾ അക്കാദമി) എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു. പ്രോഗ്രാം കമ്മിററി കൺവീനർ ശ്രീ. എം.സി വരുൺ സ്വാഗതവും, പ്രേം ശ്രാവൺ നന്ദിയും പറഞ്ഞു. ചടങ്ങിൽ ശ്രീ. ടി സൗരവ് (ഡെപ്യുട്ടീ തഹസിൽദാർ മാഹി), കെ. അജേഷ് എന്നിവർ ആശംസകൾ പറഞ്ഞു .
ഈ ഒരു കാലത്ത് ഇത്തരം കായിക കൂട്ടായ്മകളുടെ പ്രാധാന്യത്തെപ്പറ്റിയും , അതിനെ അഭിനന്ദിച്ചും ശ്രീ .മനോജ് കുമാർ , ശ്രീ .പി ആർ. സലീം എന്നിവർ സംസാരിച്ചു .
കൂട്ടായ്മയിലെ അംഗംങ്ങൾ ഗ്രീൻ ആൻഡ് ഓറഞ്ച് ഹൗസ് ആയി പരസ്പരം ഏറ്റുമുട്ടിയപ്പോൾ 6-4 ന് ഗ്രീൻ ഹൗസ് വിജയിച്ചു . വിജയികൾക്കുള്ള മെഡൽ ദാനം പി.ആർ സലീം , ടി. സൗരവ് , കെ. അജേഷ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു .

Post a Comment