മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രം ഉത്സവം കൊടിയേറി
മാഹി: മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്ര ഉത്സവം എളമ്പുലക്കാട് ശ്രീ. ആനന്ദ് നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറി. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം ജനുവരി ഒന്നിന് ആറാട്ടോടുകൂടി സമാപിക്കും.
ഉത്സവ ദിവസങ്ങളായ തിങ്കൾ, ചൊവ്വ ദിനങ്ങളിൽ പ്രസാദ ഊട്ട്, അയ്യപ്പന് നെയ്യഭിഷേകം, ബുധനാഴ്ച രഥോത്സവം എന്നിവ നടക്കുന്നു. ജനവരി ഒന്നിന് ഉച്ചക്ക് കൊടിയിറങ്ങും.
ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് കെ.പി. അശോക് , ജനറൽ സിക്രട്ടറി ഉത്തമരാജ് മാഹി, ട്രഷറർ അജിത്ത് കുമാർ കെളോത്ത്, വൈസ് പ്രസിഡൻ്റ് ആനന്ദ് സി.എച്ച് ഇ,പ്രോഗ്രാം കൺവീനർ വി.കെ രാധാകൃഷ്ണൻ തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment