o ന്യൂമാഹിയിൽ അർജുൻ പവിത്രൻ പ്രസിഡൻ്റ്, അഴിയൂരിൽ കെ ലീല
Latest News


 

ന്യൂമാഹിയിൽ അർജുൻ പവിത്രൻ പ്രസിഡൻ്റ്, അഴിയൂരിൽ കെ ലീല

 ന്യൂമാഹിയിൽ അർജുൻ പവിത്രൻ, അഴിയൂരിൽ കെ ലീല 



ന്യൂമാഹിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായി അർജുൻ പവിത്രൻ  സ്ഥാനമേറ്റു

മുൻ പ്രസിഡണ്ട് സെയ്ത്തു വൈസ് പ്രസിഡണ്ടായി മത്സരിക്കും

ന്യൂമാഹിയിൽ നാല് വോട്ടുകൾക്കെതിരെ ഒമ്പത് വോട്ടുകൾ നേടിയാണ് അർജുൻ പവിത്രൻ ന്യൂമാഹി പഞ്ചായത്ത് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത്. മുസ്ലീം ലീഗിലെ പി.പി. ഹസീനയുടെ വോട്ട് അസാധുവായി.


അഴിയൂരിൽ കെ. ലീല പ്രസിഡൻ്റ് സ്ഥാനത്തേക്ക് 


അഴിയൂരിൽ ഗ്രാമ പഞ്ചായത്ത് പദവി എൽ.ഡി.എഫ്, ആർ ജെ ഡി ക്ക് നൽകി.ആർ. ജെ ഡി യിലെ കെ ലീല പ്രസിഡണ്ടായി. സി.പി.എമ്മിലെ രമ്യ കരോടി വൈസ് പ്രസിന്റാൻ്റായി മത്സരിക്കും

ജനകീയ മുന്നണിയുടെ സാജിദ് നെല്ലോളിപ്രസിഡണ്ട് സ്ഥാനത്തേക്ക് ലീലക്കെതിരെ മത്സരിച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് കോൺഗ്രസിലെ കവിത അനിൽകുമാർ മത്സരിക്കും.

യു.ഡി.എഫ് നിന്ന് ഭരണം പിടിച്ചെടുത്ത അഴിയൂരിൽ എൽ.ഡി.എഫ് ഒമ്പത്, ജനകീയ മുന്നണി ഏഴ്, എസ്.ഡി.പി ഐ രണ്ട് , ബി ജെ പി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

ഏഴ് തവണ ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ചരിത്രനേട്ടവുമായാണ് ലീല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ചത്. 1979-ൽ അഴിയൂർ എട്ടാം വാർഡിൽ നിന്ന് സ്വതത്ര സ്ഥാനാർഥിയായാണ് മത്സരിച്ച് തുടങ്ങിയത്. തനിച്ച് മത്സരിച്ച വിജയം കൊയ്ത ചരിത്രവും ലീലക്ക് സ്വന്തമാണ്.

ഇന്നുച്ച രണ്ടരമണിയോടെ വൈസ് പ്രസിഡണ്ട്മാർ ആരെന്നറിയാം

Post a Comment

Previous Post Next Post