o മാഹി റിവേറി: സോണിക് ഫെസ്റ്റ്–2026 :സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ്
Latest News


 

മാഹി റിവേറി: സോണിക് ഫെസ്റ്റ്–2026 :സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ്

 *മാഹി റിവേറി: സോണിക് ഫെസ്റ്റ്–2026 :സംഗീത പ്രേമികളുടെ ഹൃദയം കീഴടക്കി  തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ്*




മാഹി:പുതുച്ചേരി വിനോദസഞ്ചാര വകുപ്പും കലാ–സാംസ്കാരിക വകുപ്പും മാഹി ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന പുതുവർഷാഘോഷ പരിപാടിയായ മാഹി റിവേറി: സോണിക് ഫെസ്റ്റ്–2026 മാഹി ബീച്ചിൽ  തൈക്കുടം ബ്രിഡ്ജ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ച സംഗീതപ്രേമികൾക്ക് ആവേശരാവായി

യുവത്വങ്ങളെ ഇളക്കിമറിച്ച ഗാനങ്ങൾക്കൊപ്പം വർണ്ണാഭമായ ലേസർ ലൈറ്റുകൾ കൊണ്ട് വേദി അലങ്കരിച്ചപ്പോൾ ആസ്വാദർക്ക് കണ്ണിനു വിരുന്നായി

നാളെ (ഡിസംബർ 29) മാഹി ബീച്ചിൽ കാർണിവൽ നടക്കും.

ഡിസംബർ 31-ന്, പുതുവർഷത്തെ വരവേൽക്കുന്ന സംഗീതരാവിൽ പ്രശസ്ത സിനിമാ നടിയും ഗായികയുമായ ആൻഡ്രിയ ജെറമിയ നേതൃത്വം നൽകും. സംഗീത രാവുകൾക്ക് കൂടുതൽ വർണ്ണാഭം പകരാൻ ലേസർ ഷോ, സ്കൈ ഡ്രോൺ ഷോ, ഫയർവർക്ക്സ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഇതിനൊപ്പം, മാഹി റിവേറി ഫുഡ് ഫെസ്റ്റ് ഡിസംബർ 31 വരെ മാഹി ബീച്ചിലും, മാഹി കൃഷിവകുപ്പിന്റെ പുഷ്പ–ഫല–സസ്യ പ്രദർശനം ഡിസംബർ 30 വരെ മാഹി കോളേജ് ഗ്രൗണ്ടിലും നടക്കും.












Post a Comment

Previous Post Next Post