o *ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു*
Latest News


 

*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു*



*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കുറ്റി കുരുമുളക് തൈകൾ വിതരണം ചെയ്തു*



വീട്ടിൽ ഒരു കുറ്റി കുരുമുളക് ചെടി എന്ന പദ്ധതിയുടെ ഭാഗമായി ഇരുന്നോറോളം കർഷകർക്ക് കുറ്റി കുരുമുളക് തൈകൾ വിതരണം നടത്തി. പദ്ധതിയുടെ വിതരണോദ്‌ഘാടനം ന്യൂ മാഹി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എം കെ സെയ്ത്തുവിന്റെ അദ്ധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അർജുൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത്‌ വാർഷിക പദ്ധതി 2025-26 ൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. 1562 ഓളം തൈകൾ അന്നേ ദിവസം വിതരണം ചെയ്തു. കൃഷി ഓഫീസർ എം ഒ അങ്കിത സ്വാഗതം പറഞ്ഞു വികസന സ്റ്റാൻന്റിങ് കമ്മിറ്റി ചെയർമാൻ ടി എ ഷർമിരാജ്, വാർഡ് മെമ്പർമാരായ പി പി ഹസീന, കെ എം സുഗിനേഷ്, വി മിനി, കെ പ്രീജ, അപർണ കെ എം, എ സി രേഷ്മ, പി കെ സുനിത, ശർമിള അഫ്സർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

Post a Comment

Previous Post Next Post