o അഷ്ടബന്ധ നവീകരണകലശമഹോത്സവവും -തിറമഹോത്സവവും
Latest News


 

അഷ്ടബന്ധ നവീകരണകലശമഹോത്സവവും -തിറമഹോത്സവവും

 അഷ്ടബന്ധ നവീകരണകലശമഹോത്സവവും -തിറമഹോത്സവവും



മങ്ങാട് ശ്രീ വാണുകണ്ട കോവിലകം ഭഗവതി ക്ഷേത്രത്തിൽ അഷ്ടബന്ധ നവീകരണകലശമഹോത്സവവും -തിറമഹോത്സവവും 2026 ഫെബ്രുവരി 19 മുതൽ 25 വരെ ആഘോഷിക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി തരണനെല്ലൂർ തെക്കിനിയേടത്ത് പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് നേതൃത്വം വഹിക്കും. ക്ഷേത്രത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ എം പി പവിത്രൻ അധ്യക്ഷനായി. എൻ ഭാസ്കരൻ മാസ്റ്റർ, ക്ഷേത്ര കാരണവർ വി കെ ഭാസ്കരൻ മാസ്റ്റർ, ആർ കെ മുരളീധരൻ, വി കെ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.

2025-2028 വർഷത്തെ 21  അംഗ ഡയറക്ടർമാരെയും ഭാരവാഹികളെയും  തെരഞ്ഞെടുത്തു.

 *ഭാരവാഹികൾ:* 

ജയൻ പവിഴം (പ്രസിഡൻ്റ്),

വി കെ രാജേന്ദ്രൻ,

എം പി പവിത്രൻ (വൈസ് പ്രസിഡൻ്റ്),

ഒതയോത്ത് അനിരുദ്ധൻ (സെക്രട്ടറി),

സി വിനോദൻ,

കെ  ഷംജിത്ത് ( ജോയിൻ്റ്  സെക്രട്ടറി),

ടി  സബിത്ത് (ട്രഷറർ).

Post a Comment

Previous Post Next Post