,*ആയില്യം നാൾ ആഘോഷിച്ചു.*
ന്യൂ മാഹി പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ഭഗവതി ക്ഷേത്രത്തിൽ വൃശ്ചിക മാസത്തിലെ ആയില്യം നാൾ സാഘോഷം കൊണ്ടാടി.
രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെ അഖണ്ഡ നാമാർച്ചന ഉച്ചക്ക് നാഗപൂജ മുട്ടപ്പണം തുടർന്ന് പ്രസാദസദ്യയും നടന്നു.
പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രമേൽശാന്തി മാടമന ഈശ്വരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു.
നിരവധി ഭക്തർ പങ്കെടുത്ത ചടങ്ങിന് ക്ഷേത്ര ഭാരവാഹികൾ നേതൃത്വം നൽകി.
ധനു മാസത്തിലെ ആയില്യം നാൾ ആഘോഷം ജനുവരി 6 ന് നടക്കും.

Post a Comment