മാഹി മേഖല കായിക മേളയ്ക്ക് തുടക്കമായി.
മാഹി : മാഹി മേഖല കായിക മേളയ്ക്ക് തുടക്കമായി.പന്തക്കൽ പിഎംശ്രീ ഐ.കെ.കുമാരൻ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മൈതാനത്ത് നടന്ന കായിക മേള മാഹി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ തനൂജ എം എം അധ്യക്ഷയായി. കസ്തൂർബ ഗാന്ധി ഗവ. ഹൈസ്കൂൾ പ്രധാന അധ്യാപിക ലിസി ഫെർണ്ണാണ്ടസ്, മേഖല കായിക മേള കൺവീനർ നന്ദഗോപാൽ, സി സജീന്ദ്രൻ, കുമാരി അമയ ആർ പി എന്നിവർ സംസാരിച്ചു. മേഖലയിലെ പതിനാറ് സ്കൂളുകളിൽ നിന്നും എഴുനൂറോളം കായിക താരങ്ങളാണ് മേളയിൽ പങ്കെടുക്കുന്നത്.

Post a Comment