കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
പള്ളൂർ. SYS സാന്ത്വനം ചാലക്കരയുടെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി പള്ളൂർ ടൗണിൽ കുടിവെള്ളം സ്ഥാപിച്ചു. കുടിവെള്ളത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 4 മണിക്ക് പള്ളൂർ ടൗണിൽ വച്ച് നടന്നു. റുബീസ് ചാലക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മാഹി എംഎൽഎ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു.
Sys പാനൂർ സോൺ വൈസ് പ്രസിഡന്റ് താജുദ്ധീൻ സഖാഫി, മുസ്ലിം ജമാ അത്ത് മാഹി സർക്കിൾ സെക്രട്ടറി MN ഹുസൈൻ സഖാഫി, CPIM തലശ്ശേരി ഏരിയ കമ്മറ്റി അംഗം വടക്കൻ ജനാർദനൻ, മാഹി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സത്യൻ കേളോത്ത്, മയ്യഴിക്കൂട്ടം സെക്രട്ടറി ജിനോസ് ബഷീർ, പ്രേമൻ എന്നിവർ ആശംസ അർപ്പിച്ചു. SYS സാന്ത്വനം ചാലക്കര കൺവീനർ ഫൈസൽ ഹാജി ആമിനാസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചാലക്കര മഹല്ല് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ വട്ടക്കണ്ടി നന്ദി പറഞ്ഞു. ഷംസീർ കാരായിന്റെവിട, ICF പ്രവർത്തകരായ റഹീസ് റുഷ്ബാനാസ്, റകീബ് റംസീനാസ്, SSF പ്രവർത്തകരായ നിഹാൽ ചന്തങ്കണ്ടി, റഫ്ഷാദ് എന്നിവർ നേതൃത്വം നൽകി.

Post a Comment