*അഞ്ചാംപീടിക എം. എൽ.പി സ്കൂൾ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു*
അഴിയൂർ: അഞ്ചാംപീടിക എം. എൽ.പി സ്കൂളിൽ നിന്നും വിവിധ മേഖലകളിൽ പങ്കെടുത്ത് വിജയം കൈവരിച്ച കുട്ടികൾക്ക് സ്കൂൾ പിടിഎ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു.
സ്കൂൾ ഹാളിൽ നടന്ന പരിപാടി വാർഡ് മെമ്പർ സബാദ് വി പി ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് റുജീവ വിപി അധ്യക്ഷത വഹിച്ച പരിപാടിയിൽ സ്കൂൾ മാനേജർ വിജയരാഘവൻ മാസ്റ്റർ വിദ്യാർത്ഥികൾക്ക് ഉപകാരം സമർപ്പണം നടത്തി.
മുൻ വാർഡ് മെമ്പർ സീനത്ത് ബഷീർ സ്കൂൾ അധ്യാപകരായ
രഞ്ജിഷ,അനുപ്രിയ,ലീബ,ഫാജിഷ എന്നിവർ ചടങ്ങിന് ആശംസ അറിയിക്കുകയും, സ്കൂൾ പ്രധാന അധ്യാപിക സാജിദ ടി കെ സ്വാഗതവും SRG കൺവീനർ ബേബി സൂസ്നേഹ നന്ദിയും അർപ്പിച്ചു.

Post a Comment