*മാഹി എക്സൽ പബ്ലിക് സ്കൂൾ വിദ്യാർത്ഥിക്ക് സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ ഒന്നാം സ്ഥാനം*
മാഹി: ഊർജ സംരക്ഷണ ബ്യൂറോ സംഘടിപ്പിച്ച 2025ലെ സംസ്ഥാനതല പെയിന്റിംഗ് മത്സരത്തിൽ മാഹി എക്സൽ പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി റിഥർവ് റിനിൽ ഒന്നാം സ്ഥാനം നേടി. ഊർജ സംരക്ഷണത്തെക്കുറിച്ച് ബോധവത്കരണം ലക്ഷ്യമാക്കി രാജ്യത്ത് സംഘടിപ്പിക്കുന്ന ദേശീയ കാമ്പയിന്റെ ഭാഗമായി നടന്ന മത്സരത്തിലായിരുന്നു ഈ വിജയം.
മാഹിയെ പ്രതിനിധീകരിച്ച റിഥർവ് റിനിൽ, ബി വിഭാഗത്തിൽ പങ്കെടുത്ത് മികച്ച ചിത്ര രചനയിലൂടെ ജൂറി അംഗങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റി.
അൻപതിനായിരം രൂപയും സർട്ടിഫിക്കറ്റും ആണ് സമ്മാനം.അതേ മത്സരത്തിൽ ആറാം ക്ലാസിലെ ആൽവിയ പദ്മേഷിന് പ്രോത്സാഹന സമ്മാനവും 7500 രൂപ ക്യാഷ് അവാർഡും ലഭിച്ചു. പുതുച്ചേരിയിൽ വച്ച് ഡിസംബർ 2-നാണ് പുരസ്കാര വിതരണം നടന്നത്.

Post a Comment