കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങൾ ആയി അധികൃതർ കണ്ണടയ്ക്കുന്നു.
താത്തക്കുളം ഇൻഡോർ സ്റ്റേഡിയത്തിന് മുൻവശത്ത് താത്തക്കുളം പമ്പ് ഹൗസിൽ നിന്നും പോകുന്ന പ്രധാന പൈപ്പ്ലൈൻ പൊട്ടി വെള്ളം പാഴായി പോകാൻ തുടങ്ങിയിട്ട് മാസം ഒന്നു കഴിഞ്ഞു. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ വിഷയം പെടുത്തിയിട്ടും ഒരനക്കവും ഉത്തരവാദിത്തപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. മഞ്ചക്കൽ ശ്രീനാരായണമoത്തിന്ന് സമീപത്തായ് സമാന രീതിയിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. അറ്റകുറ്റപ്പണി നടതാത്ത മാഹി PWD ക്കെതിരെ മഞ്ചക്കൽ റസിഡൻസ് അസോസിയേഷൻ പ്രതിഷേധിച്ചു.

Post a Comment