ബൈക്ക് മോഷ്ടാവ് ന്യൂ മാഹി പോലീസിന്റെ പിടിയിൽ
ന്യൂ മാഹിയിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ ന്യൂ മാഹി പോലീസും തലശ്ശേരി എഎസ്പി സ്ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടി.
നവംബർ 26 ന് ന്യൂ മാഹിയിൽ നിന്നും ടിവിഎസ് കമ്പനിയുടെ ബൈക്ക് മോഷ്ടിച്ച പ്രതിയായ മാങ്ങാട്ടുപറമ്പ് അഞ്ചാംപീടിക സ്വദേശി സനീഷ് പി (35) ആണ് പിടിയിലായത്.
നിരവധി സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനോടുവിലാണ് പോലീസ് പ്രതിയിലേക്ക് എത്തിച്ചേർന്നത്. പ്രതിക്ക് കണ്ണവം, തളിപ്പറമ്പ്, കണ്ണൂർ ടൗൺ എന്നീ പോലീസ് സ്റ്റേഷനുകളിൽ അടിപിടി, മോഷണം തുടങ്ങിയ കേസുകളും ഉണ്ട്. തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.
തലശ്ശേരി എഎസ്പി കിരൺ പി ബി ഐപിഎസിന്റെ നിർദ്ദേശപ്രകാരം ന്യൂ മാഹി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ വി ദിനേശന്റെ നേതൃത്വത്തിൽ എസ്ഐ പ്രഷോഭ്, എസ്ഐ ബെജിൻ കെ ബെന്നി, സിവിൽ പോലീസ് ഓഫീസർമാരായ ഷംഞ്ജിത്ത്, വിപിൻരാജ്, ശ്രീലാൽ, സായൂജ് (എസ് പി സ്ക്വാഡ്) എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment