പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടൽ കർമ്മവും ഡിസംബർ 26 ന്
മാഹി: ഇരുപത്തിയൊന്ന് കോടി രൂപ ചിലവിൽ നാല് നിലയുള്ള പള്ളൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിട നിർമ്മാണത്തിൻ്റെ ഭൂമി പൂജയും തറക്കല്ലിടൽ കർമ്മവും. പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസനാഥൻ ഡിസംബർ 26 ന് രാവിലെ 10 മണിക്ക് നിർവ്വഹിക്കും.മുഖ്യമന്ത്രി എൻ. രംഗസാമി അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ ഏമ്പലം ആർ. സെൽവം, പൊതുമരാമത്ത് വകുപ്പ് മന്ത്രി കെ.ലക്ഷ്‌മിനാരായണൻ, കൃഷി വകുപ്പ് മന്ത്രി തേനി ജയകുമാർ, ഡപ്യൂട്ടി സ്പീക്കർ പി. രാജവേലു, രമേഷ് പറമ്പത്ത് എം.എൽ എ, യാസിൻ ചൗധരി ഐ.എ.എസ്. അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ , ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ചുമതല വഹിക്കുന്ന മെഡിക്കൽ സൂപ്രണ്ട് ഡോ.ജെ.രമേഷ് എന്നിവർ സംബന്ധിക്കും. പള്ളൂർ പോലീസ് സ്റ്റേഷൻ പരിസരത്തുനിന്നും താലപ്പൊലി, ശിങ്കാരി മേളം, ബാൻ്റ് മേളം, മോഹിനിയാട്ടം, കഥകളി, ക്രിസ്തുമസ് അപ്പൂപ്പന്മാർ തുടങ്ങിയ കലാവിരുന്നുകൾ അരങ്ങേറുന്ന ഘോഷയാത്രയോടു കൂടിയാണ് വിശിഷ്ടാതിഥികളെ ചടങ്ങിലേക്ക് ആനയിക്കുക

Post a Comment