*പള്ളൂരിലെ കർഷക സഹായ കേന്ദ്രത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഡിസംബർ 26 ന്*
മാഹി: പള്ളൂരിലെ കർഷക സഹായ കേന്ദ്രത്തിൻ്റെ നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാസനാഥൻ ഡിസംബർ 26 ന് രാവിലെ 11 മണിക്ക് നിർവ്വഹിക്കും.മുഖ്യമന്ത്രി എൻ. രംഗസാമി അധ്യക്ഷത വഹിക്കും. സ്പീക്കർ ഏമ്പലം ആർ. സെൽവം, കൃഷി വകുപ്പ് മന്ത്രി തേനി ജയകുമാർ, ഡപ്യൂട്ടി സ്പീക്കർ പി. രാജവേലു, രമേഷ് പറമ്പത്ത് എം.എൽ എ, യാസിൻ ചൗധരി ഐ.എ.എസ്. അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ എന്നിവർ സംബന്ധിക്കും.

Post a Comment