ദേശീയ പാത നിർമ്മാണം മീത്തലെ മുക്കാളിയിൽ അപകട ഭീഷണിയായി മണ്ണിടിച്ചൽ
അഴിയൂർ: ദേശീയ പാതയിൽ മീത്തലെ മുക്കാളി അവധൂതമാത സമാധി മണ്ഡപത്തിന് സമീപമാണ് വൻ തോതിൽ മണ്ണിടിച്ചൽ. തിങ്കൾ പുലർച്ചയാണ് സംഭവം. നിലവിൽ ഇത് മുലം വിട്ടുകൾക്കും ഭീഷണിയുണ്ട്. സംരക്ഷണഭിത്തി നിർമ്മിക്കുന്നതിന് സമീപമാണ് മണ്ണ് ഇടിഞ്ഞത്. ഇവിടെ ജോലിക്കാരുടെ അഭാവത്തെ തുടർന്ന് നിർമ്മാണ ജോലികൾ ഇഴഞ്ഞ് നിങ്ങുകയാണ് നിർമ്മാണത്തിലെ അശാസ്ത്രീതയാണ് ഇതിന് കാരണമായത്. ഹൈ ടെൻഷൻ ലൈൻ കടന്ന് പോവുന്ന വൈദ്യുതി പോസ്റ്ററുകളും വീഴാൻ പാകത്തിലാണ്. ഈ ഭാഗത്ത് വൈദ്യുതി വിതരണം താൽക്കാലികമായി നിർത്തിയായി കെ എസ് ബി അധികൃതർ പറഞ്ഞു സംഭവ സ്ഥലം കെ കെ രമ എം എൽ എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ എന്നിവർ സന്ദർശിച്ചു. മണ്ണ് ഇടി ച്ചൽ പ്രശ്നം ദേശീയ പാത അതോററ്ററിയെയും ജില്ലാ ഭരണകൂടതത്തെയും അറിയിച്ചതായി എം എൽ എ പറഞ്ഞു.വിഷയം പൊതു മരാമത്ത് വകു പ്പ് മന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നതായി കെ പി ഗിരിജ പറഞ്ഞു. അടിയന്തരമായി ഇടപെടാൻ മന്ത്രി ജില്ല കലക്ടറോട് ആവശ്യപ്പെട്ടതായി അവർ വ്യക്തമാക്കി. മണ്ണിച്ചിടൽ വിഷയത്തിൽ ശാശ്വത പരിഹാരമുണ്ടാവണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപെട്ടു.

Post a Comment