o നിശ്ചിത യോഗ്യത ള്ളവരെ മാത്രമേ ലാബ് ടെക്‌നിഷ്യനായും സീനിയർ ലാബ് ടെക്‌നിഷ്യനായും നിയമിക്കാവൂ - നിവേദനം നല്കി
Latest News


 

നിശ്ചിത യോഗ്യത ള്ളവരെ മാത്രമേ ലാബ് ടെക്‌നിഷ്യനായും സീനിയർ ലാബ് ടെക്‌നിഷ്യനായും നിയമിക്കാവൂ - നിവേദനം നല്കി

 


നിശ്ചിത യോഗ്യത ള്ളവരെ മാത്രമേ ലാബ് ടെക്‌നിഷ്യനായും സീനിയർ ലാബ് ടെക്‌നിഷ്യനായും നിയമിക്കാവൂ - നിവേദനം നല്കി



പുതുചേരി സംസ്ഥാന ത്തെ ആശുപത്രിയിൽ 10ാം ക്ലാസും 2 വർഷം ലബോറട്ടോറിയിൽ ജോലി ചെയ്ത പരിചയമുണ്ടെങ്കിൽ ലാബ് ടെക്നിഷ്യനും 5 വർഷം പരിചയമുണ്ടെങ്കിൽ സീനിയർ ലാബ് ടെക്കനിഷ്യനയും പ്രൊമോഷൻ ലഭിക്കും അതെ സമയം ലാബ് ടെക്‌നിഷ്യൻ മാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള യോഗ്യത മെഡിക്കൽ ലാബ് ടെക്‌നിഷ്യനിൽ ഡിപ്ലോമ  (DMLT)യോ മെഡിക്കൽ ലാബ് ടെക്‌നിഷ്യനിൽ ബിരുദമോ( BSc MLT)ആണ് വേണ്ടത് പക്ഷെ 10 ക്ലാസ്സ്‌ പാസ്സായി ലാബിൽ സഹായിയായി 2 വർഷം ജോലിചെയ്‌താൽ ലാബ് ടെക്‌നിഷ്യൻ ആകും 5 കൊല്ലം സഹായിയായി ജോലി നോക്കിയാൽ സീനിയർ ലാബ് ടെക്‌നിഷ്യനുമാകാം. ഇവരാണ് രോഗി കളുടെ രക്തവും മറ്റും പരിശോധിച്  ഡോക്ടർ മാർക്ക് റിപ്പോർട്ട് കൊടുക്കേണ്ടത്. ആവശ്യത്തിന് യോഗ്യതഉള്ള ചുരുങ്ങിയ ശമ്പളതിന് ജോലി ചെയ്യുന്നു ലാബ് ടെക്നിക്ഷ്യൻമാർക്ക് സ്ഥിരം നിയമനം നൽകാതെ യോഗ്യത യില്ലാത്ത അടു പ്പക്കാരെ കുടി യിരുത്താൻ തിരഞ്ഞെടുപ്പ്‌ അടുത്ത പ്പോൾ  നടത്തുന്ന ശ്രമം ഉപേക്ഷിക്കണമെന്നും നിശ്ചിത യോഗ്യത ള്ളവരെ മാത്രമേ ലാബ് ടെക്‌നിഷ്യനായും സീനിയർ ലാബ് ടെക്‌നിഷ്യനായും നിയമിക്കാവൂ എന്ന് കൌൺസിൽ ഓഫ് സർവീസ് ഓർഗാനൈ സേഷൻ ലഫ്റ്റനന്റ് ഗവർണർക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനത്തിൽ ആവശ്യപെട്ടു. വളരെ കൃത്യതയോടും സൂക്ഷ്മതയോടും ചെയ്യണ്ടുന്ന ജോലിയെ നിസ്സാരമായി കണ്ടു രോഗികളുടെ ജീവൻ അപായപ്പെടുത്തുന്ന നിയമനരീതി ഉപേക്ഷിക്കണമെന്നുംവളരെ കാലമായി ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക് സ്ഥിരം നിയമനം നൽകണമെന്നും കൌൺസിൽ ചെയർമാൻ കെ. ഹരീന്ദ്രൻ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post