,*മാഹി മേഖലാതല സ്കൂൾ ശാസ്ത്രമേള മാഹി ജവഹർലാൽ നെഹ്റു ഹയർ സെക്കണ്ടറി സ്ക്കൂളിൽ ആരംഭിച്ചു.*
മാഹി: മാഹി വിദാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 2025-26 മേഖലാതല സ്കൂൾ ശാസ്ത്രമേള ജവഹർലാൽ നെഹ്റു ഹയർ സെക്കണ്ടറി സ്ക്കൂളിൽ വെച്ച് മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്റർ ഡി മോഹൻ കുമാർ ഉദ്ഘാടനം ചെയ്തു
മൂന്നു ദിവസം നീണ്ടുനില്ക്കുന്ന ശാസ്ത്ര മേളയിൽ 30 ഓളം വിദ്യാലയങ്ങളിൽ നിന്നായി 164 വർക്കിംഗ് മോഡലുകളുമായി 203 ശാസ്ത്ര പ്രതിഭകളാണ് പങ്കെടുക്കുന്നത്.
മികച്ച രണ്ട് വർക്കിംഗ് മോഡലുകൾ സംസ്ഥാനതല മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെടും
വിദ്യാഭ്യാസ മേലധ്യക്ഷ എം എം തനൂജ, സമഗ്ര ശിക്ഷ എ ഡി പി സി ഷിജു പി , റീന ടീച്ചർ വൈസ് പ്രിൻസിപ്പൽ സുഗതകുമാരി,ഷാജിത്ത് എന്നിവർ സംസാരിച്ചു
മേള 27 ന് സമാപിക്കും




Post a Comment